Kerala

ബാബരി മസ്ജിദ്: നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്ന് എസ് ഐ ഒ

നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലയ്ക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വേണ്ടി മുഴുവന്‍ പൗരസമൂഹവും മുന്നിട്ടിറങ്ങണെന്നും എസ് ഐ ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ബാബരി മസ്ജിദ്: നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്ന് എസ് ഐ ഒ
X

കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്നും പകരം മുസ്്‌ലിംകള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധി ഭരണഘടനാവകശങ്ങള്‍ക്ക് വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്ന് എസ് ഐ ഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം കേവലം 2.7 ഏക്കറോ 5 ഏക്കറോ ഭൂമിക്ക് വേണ്ടിയുള്ളതല്ല. അത് നീതിക്ക് വേണ്ടിയുള്ളതായിരുന്നു. ബാബരി മസ്്ജിദ് തകര്‍ത്തത് അക്രമമായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് മതിയായ തെളിവില്ലെന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിര്‍മാണത്തിനായി വിട്ടു നല്‍കണമെന്ന് പറഞ്ഞത് അനീതിയാണ്.

പള്ളി നിര്‍മാണത്തിനു വേണ്ടി അഞ്ച് ഏക്കര്‍ വിട്ടുനല്‍കണമെന്നത് കേവലം നഷ്ടപരിഹാര യുക്തി മാത്രമാണ്. തര്‍ക്കഭൂമി പള്ളി തകര്‍ത്ത കുറ്റവാളികള്‍ക്ക് നല്‍കാമുള്ള തീരുമാനം നീതീകരിക്കാനാവാത്തതാണ്. അതിനാല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പരിഹാരം പകരം ഭൂമി നഷ്ടപരിഹാരമായി നല്‍കലല്ല. മറിച്ച്, അത് തകര്‍ത്തവരെ കുറ്റവാളികളായി കണ്ട് നിയമനടപടികള്‍ എടുക്കുകയും തകര്‍ക്കപ്പെട്ട മസ്്ജിദ് പുനര്‍നിര്‍മിക്കുകയും ചെയ്ത് നീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്. നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലയ്ക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വേണ്ടി മുഴുവന്‍ പൗരസമൂഹവും മുന്നിട്ടിറങ്ങണെന്നും എസ് ഐ ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി എ ബിനാസ്, സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, അസ്‌ലം അലി, സി എസ് ശാഹിന്‍, അംജദ് അലി പങ്കെടുത്തു.




Next Story

RELATED STORIES

Share it