Kerala

ആറ് കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കീഴാറ്റൂര്‍ സ്വദേശി ഓട്ടോ കുട്ടന്‍ എന്ന പ്രതീപിനെ (45) യാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇന്ന് പുലര്‍ച്ചെ മഞ്ചേരി എസ്‌ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ആനക്കയത്തുനിന്നും പിടികൂടിയത്. ഇയാള്‍ കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

ആറ് കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍
X

മഞ്ചേരി: മോഷണക്കേസടക്കം 10 ഓളം മയക്കുമരുന്ന് കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ ആറുകിലോ കഞ്ചാവുമായി പോലിസിന്റെ പിടിയിലായി. കീഴാറ്റൂര്‍ സ്വദേശി ഓട്ടോ കുട്ടന്‍ എന്ന പ്രതീപിനെ (45) യാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇന്ന് പുലര്‍ച്ചെ മഞ്ചേരി എസ്‌ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ആനക്കയത്തുനിന്നും പിടികൂടിയത്. ഇയാള്‍ കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളിയടക്കം 8 ഓളം പേരെ പ്രത്യേകസംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവെഎത്തിക്കുന്ന അന്തര്‍ജില്ലാ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

ജില്ലയിലെ തീരദേശമേഖലകളിലേക്ക് കഞ്ചാവെത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോള്‍ പിടിയിലായ പ്രതി. മുമ്പും നിരവധി തവണ കഞ്ചാവെത്തിച്ചിരുന്നതായി ഇയാളെ ചോദ്യംചെയ്തതില്‍ മനസ്സിലായിട്ടുണ്ട്. 2017ല്‍ പെരിന്തല്‍മണ്ണയില്‍ 1.5 കിലോ കഞ്ചാവുമായി പിടിയിലായതിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആന്ധ്രയിലെ വിജയവാഡയില്‍നിന്നും ഇടനിലക്കാരായ മലയാളികള്‍ മുഖാന്തരം കിലോക്ക് 1,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിക്കുന്നത്. അത് കേരളത്തിലെത്തുന്നതോടെ വില 25,000 രൂപയാവും. പ്രതിയെ ചോദ്യംചെയ്തപ്പോള്‍ ജില്ലയിലെ മൊത്തവിതരണക്കാരായ ആളുകളെ ക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇയാള്‍ ക്ഷേത്രമോഷണമടക്കം നിരവധി മോഷണക്കേസിലെ പ്രതിയാണ്.

തുടര്‍ന്ന് മയക്കുമരുന്ന് മേഖലയിലേക്ക് തിരിയുകയായിരുന്നു. ഓട്ടോ ഓടിക്കുന്നതിന്റെ മറവിലാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. ഇയാളുടെ പേരില്‍ ജില്ലയില്‍ എക്‌സൈസിലും പോലിസിലും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് 10 ഓളം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി പി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി സിഐ അലവി, എസ്‌ഐ സുമേഷ് സുധാകര്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it