മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ പരസ്യ വിചാരണ ചെയ്ത സംഭവം: പിങ്ക് പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
പെണ്‍കുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ടാണ് പോലിസിന്റെ മനസ് അലിയാതിരുന്നതെന്നും കോടതി ചോദിച്ചു.ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ പെരുമാറ്റം ഉണ്ടായത്

കൊച്ചി: കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്.
വീഡിയോ ദൃശ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു.ജീവിതത്തില്‍ ഈ കുട്ടിക്ക്് പോലിസിനോടുള്ള പേടി മാറുമോയെന്നും കോടതി ചോദിച്ചു.ഈ രീതിയിലായിരുന്നില്ല പോലിസ് ഇത് കൈകാര്യ ചെയ്യേണ്ടിയിരുന്നത്.പെണ്‍കുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ടാണ് പോലിസിന്റെ മനസ് അലിയാതിരുന്നതെന്നും കോടതി ചോദിച്ചു.
ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ പെരുമാറ്റം ഉണ്ടായത്.കാക്കിയുടെ ഈഗോയാണ് ചില പോലിസുകാര്‍ക്ക്. പോലിസ് യുനിഫോമിന് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും പോലിസ് അത് മനസിലാക്കണമെന്നും കോടതി പറഞ്ഞു. കേസ് അടുത്തമാസം ആറിന് വീണ്ടു പരിഗണിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മോധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.കുട്ടിയുടെ ചികില്‍സ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്ഹം,സര്ക്കാര് ഉദ്യോഗസ്ഥര്ക്കുള്ള...
23 May 2022 8:40 AM GMTവിസ്മയ കേസ്:കിരണിനെ ജില്ലാ ജയിലിലേക്ക് മാറ്റി;പ്രതീക്ഷിച്ച വിധിയെന്ന്...
23 May 2022 7:54 AM GMTഇസ്രായേലില് കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള് പിന്വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMT