ആറ്റിങ്ങല്‍; സമ്പൂര്‍ണ ആംബുലന്‍സ് സര്‍വീസുള്ള രാജ്യത്തെ ഏകമണ്ഡലം
തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ ആംബുലന്‍സ് സൗകര്യമുള്ള ഏക ലോക്സഭാ മണ്ഡലമെന്ന ഖ്യാതി ആറ്റിങ്ങലിന്. മണ്ഡലത്തിലെ 11 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആധുനിക ആംബുലന്‍സുകള്‍ കൈമാറി. എ സമ്പത്ത് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 11 എസി മള്‍ട്ടി ആംബുലന്‍സുകളാണു മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ മന്ത്രിയില്‍നിന്ന് ആംബുലന്‍സുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. അരുവിക്കര ഡാം സൈറ്റില്‍ നടന്ന ചടങ്ങില്‍ എ സമ്പത്ത് എംപി അധ്യക്ഷത വഹിച്ചു. സിഎച്ച്‌സി വെള്ളനാട്, സിഎച്ച്‌സി അഞ്ചുതെങ്ങ്, ഇടവ, ആനാട്, പനവൂര്‍, നാവായിക്കുളം, വിളവൂര്‍ക്കല്‍, പുളിമാത്ത്, വാമനപുരം, മലയിന്‍കീഴ്, അരുവിക്കര എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് പുതിയ ആംബുലന്‍സുകള്‍ അനുവദിച്ചത്.
RELATED STORIES
തിരുവനന്തപുരം ജില്ലയിലെ മലയോര, തീരദേശ യാത്രകള്‍ക്കും ഖനന...
31 Aug 2022 9:23 AM GMTപോപുലര്‍ ഫ്രണ്ട് നാട്ടൊരുമ: ബാലരാമപുരത്ത് സ്വാഗതസംഘം രൂപീകരിച്ചു
23 Aug 2022 1:38 PM GMTഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
5 Aug 2022 10:56 AM GMTകനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനം...
1 Aug 2022 11:19 AM GMTതിരുവനന്തപുരം ജില്ലയില്‍ കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍...
6 July 2022 11:05 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMT