Kerala

പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് മാതാ പിതാക്കളേയും ഭാര്യയേയും അപയപ്പെടുത്താന്‍ ശ്രമം; സിവില്‍ എക്‌സൈസ് ഓഫിസര്‍ റിമാന്‍ഡില്‍

പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂര്‍ എക്‌സ്‌സൈസ് ഓഫിസിലെ സിവില്‍ എക്‌സ് സൈസ് ഓഫിസറുമായ മധു (48) നെയാണ് ഇരിട്ടി സിഐ കെ ജെ ബിനോയ് അറസ്റ്റ് ചെയ്തതത്.

പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് മാതാ പിതാക്കളേയും ഭാര്യയേയും അപയപ്പെടുത്താന്‍ ശ്രമം; സിവില്‍ എക്‌സൈസ് ഓഫിസര്‍ റിമാന്‍ഡില്‍
X
ഇരിട്ടി: മാതാപിതാക്കളേയും ഭാര്യയേയും പാചക വാതക സിലണ്ടര്‍ തുറന്നു വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിവില്‍ എക്‌സ് സൈസ് ഓഫിസറെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂര്‍ എക്‌സ്‌സൈസ് ഓഫിസിലെ സിവില്‍ എക്‌സ് സൈസ് ഓഫിസറുമായ മധു (48) നെയാണ് ഇരിട്ടി സിഐ കെ ജെ ബിനോയ് അറസ്റ്റ് ചെയ്തതത്. വധശ്രമത്തിന് കേസെടുത്ത മധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യപിച്ച് മാതാപിതാക്കളെയും ഭാര്യയേയും ഇയാള്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി പോലിസ് പറഞ്ഞു.മധു കഴിഞ്ഞ ദിവസം മൂന്ന് പേരെയും ഗ്യാസ് കുറ്റി തുറന്ന് വിട്ട് അടുക്കളയില്‍ ഇട്ടു വാതില്‍ അടച്ചുപൂട്ടി. ഭാര്യ സ്റ്റൂള്‍ കൊണ്ട് വാതില്‍ അടിച്ചു തകര്‍ത്ത് മാതാ പിതാക്കളെ രക്ഷപെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മധു അടുക്കളയില്‍ തള്ളി ഇട്ടതിനെ തുടര്‍ന്ന് പിതാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മധുവിന്റെ ഭാര്യ ഇരിട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.






Next Story

RELATED STORIES

Share it