- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തി കൊല്ലപ്പെടുത്താന്‍ ശ്രമം: പ്രതിക്ക് പത്തു വര്‍ഷം കഠിനതടവും പിഴയും
കോഴികോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണകൃപയില്‍ മുകേഷി (35) നെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ അനില്‍ കുമാര്‍ പത്ത് വര്‍ഷത്തെ കഠിന തടവും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.

കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും. കോഴികോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണകൃപയില്‍ മുകേഷി (35) നെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ അനില്‍ കുമാര്‍ പത്ത് വര്‍ഷത്തെ കഠിന തടവും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 307,324, 323,341 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2018 മെയ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 1.45 മണിക്ക് യുവതി കരിവിശ്ശേരിയിലെ തന്റെ വീട്ടില്‍ നിന്നും നടക്കാവിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയുടെ വീടിന്റെ സമീപത്തുള്ള റോഡില്‍ വെച്ച് പ്രതി യുവതിയെ തടഞ്ഞു നിര്‍ത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പികയുമായിരുന്നു സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി പിന്നീട് 2018 ജൂലൈ 5ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും 5 തൊണ്ടി മുതലുകളും ഹാജരാക്കി. ചേവായൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ കെ ബിജുവാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക്, അഡ്വ. സന്തോഷ് കെ മേനോന്‍, അഡ്വ. കെ മുഹസിന എന്നിവര്‍ ഹാജരായി.
RELATED STORIES
യുഎസ് റദ്ദാക്കിയ വിസകളില് പകുതിയും ഇന്ത്യന്‍ വിദ്യാര്ഥികളുടേതെന്ന്...
19 April 2025 2:08 AM GMTഹോളി ദിനത്തില് മുസ്ലിംകള് പുറത്തിറങ്ങരുതെന്ന് പറഞ്ഞ അനുജ് ചൗധരിക്ക് ...
19 April 2025 1:50 AM GMTബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്വീസ് റോഡിലേക്ക് വീണ്...
19 April 2025 1:44 AM GMTഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
19 April 2025 1:26 AM GMTഒമ്പതുകാരന് പുഴയില് മുങ്ങി മരിച്ചു
19 April 2025 1:04 AM GMTകശ്മീരില് പ്രഫസറെ സൈനികര് ആക്രമിച്ചതായി പരാതി; പോലിസ് കേസെടുത്തു...
19 April 2025 12:58 AM GMT