Kerala

എസ്ബി ഐ കോതമംഗലം പൈങ്ങോട്ടൂര്‍ ശാഖയുടെ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം

ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കള്‍ എടിഎമ്മിന്റ വാതില്‍ തുറക്കുന്നതും,സിസിടിവി കാമറയില്‍ പശ തേച്ചു പിടിപ്പിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പക്ഷേ, ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മോഷ്ടാക്കള്‍ ആരാണെന്ന് വ്യക്തമാകുന്നില്ല.എടിഎമ്മില്‍ പണം സൂക്ഷിച്ചിരിക്കുന്ന ചെസ്റ്റ് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്തിരിയുകയായിരുന്നു.

എസ്ബി ഐ കോതമംഗലം പൈങ്ങോട്ടൂര്‍ ശാഖയുടെ എടിഎം  തകര്‍ത്ത് പണം തട്ടാന്‍ ശ്രമം
X

കൊച്ചി: കോതമംഗലത്ത് എസ് ബി ഐ പൈങ്ങോട്ടൂര്‍ ശാഖയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് മോഷണശ്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ് പൈങ്ങോട്ടൂര്‍ കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ് ബി ഐ ശാഖയുടെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കള്‍ എടിഎമ്മിന്റ വാതില്‍ തുറക്കുന്നതും,സിസിടിവി കാമറയില്‍ പശ തേച്ചു പിടിപ്പിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പക്ഷേ, ഹെല്‍മറ്റ് ധരിച്ചിരുന്ന തിനാല്‍ മോഷ്ടാക്കള്‍ ആരാണെന്ന് വ്യക്തമാകുന്നില്ല.എടിഎമ്മില്‍ പണം സൂക്ഷിച്ചിരിക്കുന്ന ചെസ്റ്റ് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്തിരിയുകയായിരുന്നു. രാവിലെ എടിഎമ്മിലെത്തിയ പ്രദേശ വാസികളാണ് മെഷീന്‍ തകര്‍ത്തത് ആദ്യം കണ്ടത്.തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിച്ചു.തുടര്‍ന്ന് മുവാറ്റുപുഴ ഡിവൈഎസ്പി ഷാജി, കല്ലൂര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ മധു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധനയും അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചു. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. ഫൊറന്‍സിക് വദഗ്ദ്ധര്‍ എത്തി സംഭവ സ്ഥലത്തു നിന്നും തെളിവുകള്‍ ശേഖരിച്ചു. എതാനു നാളുകള്‍ക്ക് മുമ്പ് എറണാകുളം,തൃശൂര്‍ എന്നിവടങ്ങളിലെ എടിഎമ്മുകള്‍ തകര്‍ത്ത് മോഷ്ടാക്കള്‍ 25 ലക്ഷത്തിലധികം രൂപ കവര്‍ന്നിരുന്നു. ഈ സംഘത്തില്‍പ്പെട്ട എതാനും പ്രതികളെ പിന്നീട് പോലീസ് പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it