അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊല: ഒരു വര്‍ഷം തികഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം തികയുന്നു. മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ 16 പേര്‍ അറസ്റ്റിലായിട്ടും ഇതുവരെ കേസിന്റെ വിചാരണ പോലും തുടങ്ങിയിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം പോരെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ആവശ്യം റദ്ദാക്കുകയായിരുന്നു. കേസ് നടക്കുന്ന മണ്ണാര്‍ക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫിസും ഡിവൈഎസ്പി റാങ്കിലുളള ഒരു ഉദ്യോഗസ്ഥന്റെ സഹായവും ഗോപിനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. കൂടാതെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയില്‍ സ്ഥിരം ജഡ്ജിയില്ലാത്തതും പ്രധാന കാരണമായി. മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്. മര്‍ദിച്ചുകൊലപ്പെടുത്തിയ 16 പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം പോരെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ക്കൂടിയാണ് മധുവിനെ പിടികൂടാന്‍ ആള്‍ക്കൂട്ടം കിലോമീറ്ററുകള്‍ വനത്തിനുള്ളിലേക്ക് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവര്‍ പോവില്ലെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്. കൊലപാതകത്തിന് പിന്നാലെ വനം വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് യാതൊരു തെളിവുമില്ലെന്നും പറഞ്ഞ് വനം വകുപ്പ് കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT