Kerala

മുത്തൂറ്റ് ജീവനക്കാര്‍ക്കുനേരേ സിഐടിയു ആക്രമണം: രണ്ടുപേര്‍ക്ക് പരിക്ക്

മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

മുത്തൂറ്റ് ജീവനക്കാര്‍ക്കുനേരേ സിഐടിയു ആക്രമണം: രണ്ടുപേര്‍ക്ക് പരിക്ക്
X

ഇടുക്കി: തൊടുപുഴയില്‍ മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. സിഐടിയു സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സിഐടിയു സംഘം മര്‍ദിക്കുകയായിരുന്നു. മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരില്‍ ഒരാളുടെ കണ്ണിനും മുഖത്തും മറ്റേയാളുടെ ശരീരം മുഴുവനും പരിക്കേറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

പോലിസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജ്യനല്‍ ഓഫിസുകള്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇന്നലെ പ്രശ്‌നങ്ങളൊന്നുമുണ്ടാവാത്തതിനാല്‍ പോലിസിന്റെ സംരക്ഷണം ഇന്നുണ്ടായിരുന്നില്ല. സ്ഥാപനത്തിനും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പോലിസിനായിരിക്കുമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. സംഭവത്തെ തുടര്‍ന്ന് മുത്തൂറ്റ് തൊടുപുഴ ബ്രാഞ്ചിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it