Kerala

ചവറയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനുനേരേ കല്ലേറ്; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചവറയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനുനേരേ കല്ലേറ്; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

കൊല്ലം: ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരേ കല്ലേറ്. ഇന്ന് വൈകീട്ട് ചവറ നല്ലേഴത്ത് മുക്കിന് സമീപമായിരുന്നു സംഭവം. കല്ലേറില്‍ എംഎല്‍എയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തു. കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി.

അതിനിടെ, മുന്‍ പി എ പ്രദീപ് കോട്ടാത്തല അടക്കമുള്ള ഗണേഷ് കുമാറിന്റെ അനുയായികള്‍ മറ്റൊരു വാഹനത്തില്‍ പിന്നാലെ വരുന്നുണ്ടായിരുന്നു. ഇവര്‍ സ്ഥലത്തെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. പ്രതിഷേധക്കാരെ പോലിസ് മാറ്റിയതിനു പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ പത്താപുരത്തുനിന്ന് ചവറയിലെത്തിയത്.

കുറച്ചുദിവസങ്ങളായി പത്തനാപുരം എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞദിവസം പത്താനപുരത്ത് നടന്ന പരിപാടിക്കിടെ ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. അതിന്റെ പേരില്‍ ഇന്ന് എംഎല്‍എയുടെ ഓഫിസിന് നേരേ നടത്തിയ മാര്‍ച്ചിനിടെ പോലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it