Kerala

ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന

ചികിത്സയിലുള്ള ഫൈസൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലിസ് അന്വേഷണം ഊർജിതമാക്കി.

ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന
X

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സൂചന. വെഞ്ഞാറമൂട് തേമ്പാംമൂട് സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തര മണിയോടെ തേമ്പാംമൂട് ജങ്ഷനിലായിരുന്നു സംഭവം.

ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള ഫൈസൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലിസ് അന്വേഷണം ഊർജിതമാക്കി.

Next Story

RELATED STORIES

Share it