Kerala

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
X

തൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വല്‍സന്റെ മകന്‍ വിവേകി (21) നാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it