Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് പോലിസ്

പണവും മദ്യമൊഴുക്കും തടയുന്നതിനും, പെരുമാറ്റച്ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ഉള്ള സംഘത്തിലേക്ക് നൂറ്റി അമ്പതോളം പോലീസുദ്യോഗസ്ഥരെയാണ് എറണാകുളം റൂറല്‍ പോലിസില്‍ നിയോഗിച്ചിട്ടുള്ളത്. ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനും, നടപടി സ്വീകരിക്കുന്നതിനും പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതിയായവരുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചു വരുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ പോലിസിനൊപ്പം കേന്ദ്രസേനയേയും നിയോഗിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്: മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് പോലിസ്
X

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭാഗമായി മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍ പോലിസിന്റെ നേതൃത്വത്തില്‍ ശേഖരിക്കാന്‍ തുടങ്ങി.ഇത്തരം ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുകയും, സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് എറണാകുളം റൂറല്‍ പോലിസ് അറിയിച്ചു.ഇത് സംബന്ധിച്ച് റൂറല്‍ എസ്പി എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പണവും മദ്യമൊഴുക്കും തടയുന്നതിനും, പെരുമാറ്റച്ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ഉള്ള സംഘത്തിലേക്ക് നൂറ്റി അമ്പതോളം പോലീസുദ്യോഗസ്ഥരെയാണ് എറണാകുളം റൂറല്‍ പോലിസില്‍ നിയോഗിച്ചിട്ടുള്ളത്.

ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനും, നടപടി സ്വീകരിക്കുന്നതിനും പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതിയായവരുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചു വരുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ പോലിസിനൊപ്പം കേന്ദ്രസേനയേയും നിയോഗിക്കും. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കേന്ദ്രസേനയും പോലിസും സംയുക്തമായി റൂറല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി.നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം റൂറല്‍ ജില്ലാ പോലിസ് ആസ്ഥാനത്ത് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

. പോലിസ് പരിശോധനകള്‍, ഡ്യൂട്ടി വിന്യാസം, ക്രമസമാധാനം, ആന്റി സോഷ്യല്‍ ചെക്കിംഗ്, വിവരശേഖരണം തുടങ്ങിയവ എകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന്‍ സെല്ലില്‍ നടക്കും. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്പം എന്നീ അഞ്ച് സബ് ഡിവിഷനുകളുടെ കീഴില്‍ വരുന്ന 34 സ്റ്റേഷനുകളേയും, സ്‌പെഷ്യല്‍ യൂനിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ സെല്ലുമായി ബന്ധിപ്പിക്കുമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ നടക്കുന്നതെന്ന് ഉറപ്പു വരുത്തും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു

Next Story

RELATED STORIES

Share it