എഎസ്ഐയുടെ ആത്മഹത്യ: എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

കേസിന്‍റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു കൈമാറാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

എഎസ്ഐയുടെ ആത്മഹത്യ: എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

തിരുവനന്തപുരം: എറണാകുളം റൂറല്‍ ജില്ലയിലെ തട്ടിയിട്ടപറമ്പ് പോലിസ് സ്റ്റേഷനിലെ എഎസ്ഐ പി സി ബാബു തൂങ്ങിമരിച്ചതായി കാണപ്പെട്ട സംഭവത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡിഐജിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു കൈമാറാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

RELATED STORIES

Share it
Top