Kerala

കാറില്‍ കടത്തിയ 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി

മദ്യം കടത്തിയ മണ്ണാര്‍ക്കാട് ആണ്ടിപ്പാടം സ്വദേശികളായ മയിലാംപാടം വീട്ടില്‍ അബു താഹിര്‍ (36), അണ്ടിപ്പാടം വീട്ടില്‍ ചന്ദ്രന്‍ (45) എന്നിവരെ അറസ്റ്റ് ചെയ്തു.

കാറില്‍ കടത്തിയ 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി
X

പാലക്കാട്: ഒലവക്കോട് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി. പാലക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം സജീവ്കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. മദ്യം കടത്തിയ മണ്ണാര്‍ക്കാട് ആണ്ടിപ്പാടം സ്വദേശികളായ മയിലാംപാടം വീട്ടില്‍ അബു താഹിര്‍ (36), അണ്ടിപ്പാടം വീട്ടില്‍ ചന്ദ്രന്‍ (45) എന്നിവരെ അറസ്റ്റ് ചെയ്തു.

200 കുപ്പികളിലായാണ് കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ മദ്യം ഉണ്ടായിരുന്നത്. പ്രിവന്റീവ് ഓഫിസര്‍ മനോജ്കുമാര്‍,സയിദ് മുഹമ്മദ്,സുമേഷ്,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റിയാസ്സുദ്ദിന്‍,അല്‍മാസ്,ബാസിത്, നൗഫല്‍,അനില്‍കുമാര്‍,വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇന്ദ്രാണി,ഷീജ, െ്രെഡവര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Next Story

RELATED STORIES

Share it