Kerala

സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
X

കണ്ണൂർ: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്ന് നിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച്ച കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ ചോദ്യം ചെയ്യുകയും ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

അപകടത്തില്‍ റമീസിനെ വാരിയെല്ലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് വിവരം.

Next Story

RELATED STORIES

Share it