Kerala

പുരാവസ്തു തട്ടിപ്പുകേസ്: അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പുകേസ്: അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും
X

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പ്രവാസി മലയാളി അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. മോന്‍സനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിതയ്ക്ക് അറിയാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മോണ്‍സനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ശേഖരത്തിലെ ചില വസ്തുക്കള്‍ ഇറ്റലിയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചെന്നും സൂചനയുണ്ട്.

മുന്‍ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോണ്‍സന് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ മോണ്‍സണ്‍ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചതും അനിതയാണ്. തട്ടിപ്പുകേസില്‍ പരാതിക്കാരെ അനിത സഹായിച്ചിരുന്നുവെന്നും ആരോപണമുയര്‍ന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് അനിതയെ വിളിച്ചുവരുത്തുന്നത്. നിലവില്‍ ഇറ്റലിയിലെ റോമിലാണ് തൃശൂര്‍ സ്വദേശിനിയായ അനിത താമസിക്കുന്നത്. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവപ്രവര്‍ത്തക കൂടിയാണ് ഇവര്‍.

Next Story

RELATED STORIES

Share it