Kerala

10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്‍കാന്‍ ഉത്തരവ്

10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്‍കാന്‍ ഉത്തരവ്
X

തിരുവനന്തപുരം: 10 കുട്ടികളുണ്ടെങ്കില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അറബിക് അദ്ധ്യാപകര്‍ക്ക് തസ്തികസൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കാന്‍ ഉത്തരവ്. 2023 - 24ലെ തസ്തിക നിര്‍ണയത്തില്‍ 10 കുട്ടികളുണ്ടെങ്കില്‍ അറബിക് അദ്ധ്യാപകനെ നിലനിറുത്താം. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അധിക തസ്തിക സൃഷ്ടിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. 1998ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഹയര്‍ സെക്കന്‍ഡറിയില്‍ അറബിക്, ഉറുദു, തമിഴ്, കന്നഡ ഉള്‍പ്പെടെയുള്ള ഉപഭാഷകള്‍ അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 10 കുട്ടികള്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 2014, 2015, 2016 അദ്ധ്യയന വര്‍ഷം ആരംഭിച്ച ബാച്ചുകളില്‍ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പ് നല്‍കിയ കത്തില്‍ അറബിക് തസ്തികയ്ക്ക് 25 കുട്ടികള്‍ വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിന് കത്തിലൂടെ ഭേദഗതി വരുത്തുന്നത് നിയമപരമായി നിലനില്‍ക്കില്ല. ഇത് സംബന്ധിച്ച കേസുകളില്‍ 1998ലെ ഉത്തരവ് പ്രകാരം തീരുമാനമെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.



Next Story

RELATED STORIES

Share it