Kerala

മുല്ലപ്പള്ളിയുടെ പ്രതികരണങ്ങള്‍ സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിക്കാന്‍; വിമര്‍ശനവുമായി അനില്‍ അക്കര

'തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്' എന്ന് അനില്‍ അക്കര എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അനില്‍ അക്കര മുല്ലപ്പള്ളിക്കെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മുല്ലപ്പള്ളിയുടെ പ്രതികരണങ്ങള്‍ സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിക്കാന്‍; വിമര്‍ശനവുമായി അനില്‍ അക്കര
X

തൃശൂര്‍: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കടുത്ത വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ. മുല്ലപ്പള്ളിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണം ചോദിച്ചപ്പോഴാണ് അനില്‍ അക്കര വിമര്‍ശനമുന്നയിച്ചത്. ഫേസ്ബുക്കിലൂടെ മുല്ലപ്പള്ളിക്ക് വിമര്‍ശിക്കാനും അഭിപ്രായം പറയാനും സാധിക്കുമെങ്കില്‍ തനിക്കും അത് ആകാമെന്ന് അനില്‍ അക്കര പറഞ്ഞു. കെപിസിസി പ്രസിഡന്റ് അല്ലന്നേയുളളൂവെന്നും താനും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്നും അനില്‍ അക്കര പറഞ്ഞു.

രമ്യ ഹരിദാസ് എംപിക്ക് വാഹനം സമ്മാനമായി നല്‍കാന്‍ തീരുമാനിച്ച വിഷയത്തെ തുടര്‍ന്നുള്ള വിവാദമാണ് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്.

തൃശൂര്‍ ജില്ലയില്‍ ഡിസിസിക്ക് അധ്യക്ഷനില്ലാതെ ആയിട്ട് രണ്ട് മാസമായി. അത് പാര്‍ട്ടിയെ തളര്‍ത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് താനും ഇരിക്കുന്നത്. സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിക്കാനുള്ള രീതിയിലായി മുല്ലപ്പള്ളിയുടെ പ്രതികരണങ്ങള്‍. എംഎല്‍എമാരെ കെപിസിസി യോഗത്തിന് ക്ഷണിക്കുന്നില്ല, കെപിസിസി ജനറല്‍ ബോഡിയില്‍ മാത്രമാണ് എംഎല്‍എമാര്‍ക്ക് ക്ഷണമെന്നും അനില്‍ അക്കര എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

'തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്' എന്ന് അനില്‍ അക്കര എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അനില്‍ അക്കര മുല്ലപ്പള്ളിക്കെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it