Kerala

തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ നിര്‍മിച്ചെന്ന കേസ്; ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് അന്വേഷണം ആരംഭിച്ചു

കമ്മീഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ രേഖകള്‍ പരിശോധിച്ചു. ഇവിടെ നിന്നും സ്ഥലം ഉടമ നല്‍കിയ അപേക്ഷയില്‍ നമ്പറിട്ട് നല്‍കുക മാത്രമാണ് ചെയ്തതെന്ന്് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം

തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ നിര്‍മിച്ചെന്ന കേസ്; ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് അന്വേഷണം ആരംഭിച്ചു
X

കൊച്ചി: ആലുവ ചൂര്‍ണിക്കരയില്‍ തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ നിര്‍മിച്ചെന്ന കേസില്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് അന്വേഷണം ആരംഭിച്ചു. കമ്മീഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ രേഖകള്‍ പരിശോധിച്ചു. ഇവിടെ നിന്നും സ്ഥലം ഉടമ നല്‍കിയ അപേക്ഷയില്‍ നമ്പറിട്ട് നല്‍കുക മാത്രമാണ് ചെയ്തതെന്ന് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. രേഖ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിജിലന്‍സും പോലിസും അന്വേഷണം ആരംഭിച്ചിട്ടൂണ്ട്

ചൂര്‍ണിക്കര പഞ്ചായത്തില്‍ 25 സെന്റ് തണ്ണീര്‍ത്തടം സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണടടിച്ചു നികത്തിയിരുന്നു. തുടര്‍ന്ന് ഇവിടെ ഗോഡൗണുകളും നിര്‍മിച്ചു. ദേശീയപാതതേയാട് ചേര്‍ന്ന കിടക്കുന്ന ഭുമിക്ക് കോടികള്‍ വിലയുണ്ട്. ഈ ഭുമി പുരയിടമാക്കുന്നതിന് ലാന്‍ഡ് റവന്യു കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ രേഖ നിര്‍മിക്കുകയായിരുന്നുവത്രെ. ചൂര്‍ണിക്കര വില്ലേജ് ഓഫീസറാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് കമ്മീഷണറേറ്റ് തിരുവനന്തപുരം മ്യൂസിയം പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നല്‍കിയ എല്ലാ ഉത്തരവുകളും പരിശോധിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it