Kerala

അംഗീകാരത്തിനായി വാടകയ്ക്ക് 'രോഗികള്‍'; ഒടുവില്‍ വ്യാജ രോഗികളേയും പറ്റിച്ച് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ്

പണം നല്‍കി ആളുകളെ പുറത്ത് നിന്ന് ബസില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ സഹിതം വിദ്യാര്‍ത്ഥികളാണ് തട്ടിപ്പ് പുറത്തറിയിച്ചത്. തട്ടിപ്പ് പുറത്തെത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്. വ്യാഴാഴ്ച്ചയാണ് ഇവിടെ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടന്നത്.

അംഗീകാരത്തിനായി വാടകയ്ക്ക് രോഗികള്‍; ഒടുവില്‍ വ്യാജ രോഗികളേയും പറ്റിച്ച് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ്
X

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരത്തിനായി വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജില്‍ രോഗികകളെ വാടകയ്ക്ക് എടുത്ത് തട്ടിപ്പ്. പണം നല്‍കി ആളുകളെ പുറത്ത് നിന്ന് ബസില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ സഹിതം വിദ്യാര്‍ത്ഥികളാണ് തട്ടിപ്പ് പുറത്തറിയിച്ചത്.

പുറത്തെത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്. വ്യാഴാഴ്ച്ചയാണ് ഇവിടെ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടന്നത്. സ്റ്റാന്റ് വിത്ത് സ്റ്റുഡന്റ്സ് ഓഫ് എസ്ആര്‍ മെഡിക്കല്‍ കോളജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത്തരത്തില്‍ എത്തിയ രോഗികള്‍ക്ക് പണം നല്‍കാതെ പറ്റിച്ചെന്ന ആരോപണവുമുണ്ട്.

രോഗികളായി എത്തിയവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഏജന്റ് വഴി 100 മുതല്‍ 300 രൂപ വരെ നല്‍കിയാണ് ഇവരെ കൊണ്ടുവന്നത്. പണം നല്‍കാത്തതിനാല്‍ രോഗികളായി എത്തിച്ചവര്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ അനുമതിക്കായി ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയതിന് പിന്നിലും എസ്ആര്‍ മെഡിക്കല്‍ കോളജ് പ്രതിക്കൂട്ടിലായിരുന്നു.

Next Story

RELATED STORIES

Share it