അഖിലേന്ത്യാ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ ഇന്ന്

ഗണിതം, ശാസ്ത്രം, ഭാഷ, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലാണു പരീക്ഷ

അഖിലേന്ത്യാ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ ഇന്ന്

തിരുവന്തപുരം: ആറ്, ഒന്‍പത് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള അഖിലേന്ത്യാ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ ഇന്ന്. ഗണിതം, ശാസ്ത്രം, ഭാഷ, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലായി നടക്കുന്ന പരീക്ഷക്ക്, നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കഴക്കൂട്ടം സൈനിക സ്‌കൂള്‍, കോട്ടയം കാരാപ്പുഴ ഗവ. എച്ച്എസ്എസ്, എറണാകുളം ഗവ. ഗേള്‍സ് എച്ച്എസ്എസ്, കോഴിക്കോട് നടക്കാവ് ഗവ. വിഎച്ച്എസ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, പാലക്കാട് കണ്ണാടി എച്ച്എസ്എസ് എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് പരീക്ഷ നടക്കുന്നത്.

RELATED STORIES

Share it
Top