Kerala

മേലാക്കം ഖാസി അബ്ദുല്ല മുസ്‌ല്യാരുടെ വിയോഗം; സമുദായത്തിന് കനത്ത നഷ്ടമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

മേലാക്കം ഖാസി അബ്ദുല്ല മുസ്‌ല്യാരുടെ വിയോഗം; സമുദായത്തിന് കനത്ത നഷ്ടമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

മഞ്ചേരി: മേലാക്കം ഖാസിയായി അറിയപ്പെട്ടിരുന്ന പ്രമുഖ പണ്ഡിതനും സാത്വികനുമായിരുന്ന ടിപി അബ്ദുല്ല മുസ്‌ല്യാരുടെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മഞ്ചേരി, മേലാക്കം ജുമാമസ്ജിദില്‍ നീണ്ട 41 വര്‍ഷം ഖാദിയായി സേവനമനുഷ്ടിച്ച മഹാനുഭാവന്‍ ഉമ്മത്തിനെ സ്‌നേഹിക്കുകയും എല്ലാവരോടും സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. അബ്ദുല്ല ഉസ്താദിന്റെ വിയോഗത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ കൗസരി, ഈസ്റ്റ് ജനറല്‍ സെക്രട്ടറി സൈദ് മൗലവി അരീക്കോട്, ശറഫുദ്ദീന്‍ മൗലവി, മുഹമ്മദ് വഹബി എന്നിവര്‍ വീട് സന്ദര്‍ശിച്ച് അനുശോചനം അറയിച്ചു.

Next Story

RELATED STORIES

Share it