അലിഗഡ് സര്‍വകലാശാല:മലപ്പുറം സെന്റര്‍ ഡയറക്ടറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
കേന്ദ്ര സര്‍വകലാശാല അധ്യാപകനായിരുന്ന പ്രഫ.ഡോ.സി പി വി വിജയകുമാര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.വിഞ്ജാപനത്തില്‍ പറയുന്ന യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കി നിയമനം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
BY TMY27 April 2019 2:32 AM GMT

X
TMY27 April 2019 2:32 AM GMT
കൊച്ചി : അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം സെന്റര്‍ ഡയറക്ടറായി ഡോ.അബ്ദുറഷീദിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.കേന്ദ്ര സര്‍വകലാശാല അധ്യാപകനായിരുന്ന പ്രഫ.ഡോ.സി പി വി വിജയകുമാര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.വിഞ്ജാപനത്തില്‍ പറയുന്ന യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കി നിയമനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
2016 സെപ്തംബര്‍ റിലായിരുന്നു നിയമന വിജ്ഞാനപനം.തൊട്ടടുത്ത ദിവസം യോഗ്യതയില്‍ മാറ്റം വരുത്തി തിരുത്തല്‍ വിജ്ഞാനപനം ഇറക്കി.നവംബര്‍ ഏഴിന് പുതിയ വിജ്ഞാപനവും ഇറക്കി ഇത് ഇഷ്ടക്കാരെ സഹായിക്കാനായിരുന്നുവെന്നായിരുന്നു ഹരജിക്കാരന്റെ വാദം.തുടര്‍ന്നാണ് നിയമനം റദ്ദു ചെയ്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല കേസുകളില്‍ 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMT