സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം മദ്യം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

മദ്യ, ലഹരി മാഫിയകളെ അതിരുവിട്ട് സഹായിച്ചും പരിപാലിച്ചും വളര്‍ത്തുന്ന അധികാര തമ്പുരാക്കന്‍മാരും ഇത്തരം അക്രമങ്ങളില്‍ ഉത്തരവാദികളാണ്.

സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം മദ്യം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

കൊച്ചി: നാടിന്റെ നാനാഭാഗങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങളിലെ പ്രധാന കാരണം ലഹരിയാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപകമായ ഉപയോഗം ധാര്‍മികതയുടെ അതിരുകള്‍തന്നെ നശിപ്പിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഹൈദരാബാദിലെ വനിതാ ഡോക്ടറെ ക്രൂരമായി കൊലചെയ്തതിന് പിന്നിലും പെരുമ്പാവൂരിലെ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലും പ്രധാന പ്രതി ലഹരിയാണ്.

ഈ അക്രമികളെ സമൂഹത്തിന് മുന്നില്‍ മാതൃകാപരമായി ശിക്ഷിച്ചാല്‍തന്നെയും നാട്ടില്‍ ലഹരി വാഴുംകാലം ഇത്തരം അക്രമങ്ങള്‍ തുടരുകതന്നെ ചെയ്യും. മദ്യ, ലഹരി മാഫിയകളെ അതിരുവിട്ട് സഹായിച്ചും പരിപാലിച്ചും വളര്‍ത്തുന്ന അധികാര തമ്പുരാക്കന്‍മാരും ഇത്തരം അക്രമങ്ങളില്‍ ഉത്തരവാദികളാണ്. നാട്ടില്‍ മദ്യനിരോധനം സ്ത്രീസുരക്ഷയ്ക്കുള്ള പ്രധാന മാര്‍ഗമായി മനസ്സിലാക്കി പിണറായി സര്‍ക്കാരിന്റേതടക്കമുള്ള മദ്യനയം തിരുത്താനും മനസ്സാക്ഷിയുള്ള സമൂഹം അതിനായി ഒന്നിച്ചിറങ്ങണമെന്നും അവര്‍ സമൂഹത്തോട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top