Kerala

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഒമ്പതിനകം: ബെന്നി ബഹനാന്‍ എംപി

തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി ആര് മല്‍സരിക്കും ആരൊക്കെ സഥാനാര്‍ഥികളാകും എന്ന് തീരുമാനിക്കേണ്ടത് യു ഡി എഫാണ്. ഈ മാസം ഒന്‍പതാം തീയതിക്ക് മുന്‍പ് യോഗം ചേര്‍ന്ന് യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്കാര്യം തീരുമാനിക്കും. യുഡിഎഫ് മുന്നണിക്ക് ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകൂവെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം അടുത്ത യു ഡി എഫ് യോഗം തീരുമാനിക്കും

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഒമ്പതിനകം: ബെന്നി ബഹനാന്‍ എംപി
X

കൊച്ചി: സംസ്ഥാനത്ത് കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പിന് യു ഡി എഫ് തയാറെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ സ്വാഗതം ചെയ്യുന്നു. നടത്താന്‍ കഴിയുമോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ആത്മ വിശ്വാസത്തെക്കാള്‍ ആത്മ ധൈര്യം യു ഡി എഫിനുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി ആര് മല്‍സരിക്കും ആരൊക്കെ സഥാനാര്‍ഥികളാകും എന്ന് തീരുമാനിക്കേണ്ടത് യു ഡി എഫാണ്. ഈ മാസം ഒന്‍പതാം തീയതിക്ക് മുന്‍പ് യോഗം ചേര്‍ന്ന് യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്കാര്യം തീരുമാനിക്കും. യുഡിഎഫ് മുന്നണിക്ക് ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകൂവെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു. ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം അടുത്ത യു ഡി എഫ് യോഗം തീരുമാനിക്കുമെന്നും ചോദ്യത്തിനു മറുപടിയായി യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it