Kerala

ആലപ്പാട് ഖനനം: ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍

സമരം നടത്തുന്നത് മലപ്പുറത്ത് നിന്നെത്തിയവരാണെന്ന മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദത്തിന് വഴിവച്ചിരുന്നു

ആലപ്പാട് ഖനനം: ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍
X

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ ജനകീയ പ്രതിഷേധം ശക്തമായതോടെ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. മലപ്പുറത്ത് നിന്നുള്ളവരാണ് സമരം നടത്തുന്നതെന്നും ഖനനം നിര്‍ത്തിവയ്ക്കില്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്നാണ് കാനം പ്രതികരിച്ചത്. സമരം നടത്തുന്നത് മലപ്പുറത്ത് നിന്നെത്തിയവരാണെന്ന മന്ത്രിയുടെ പ്രസ്താവനയും ഏറെ വിവാദത്തിന് വഴിവച്ചിരുന്നു.

എന്നാല്‍, ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ച് ഇതുവരേയും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ല. പ്രകൃതി തരുന്ന സമ്പത്താണ് കരിമണല്‍. അതിനെ പൂര്‍ണമായും സംഭരിക്കാന്‍ കഴിഞ്ഞാല്‍ നിരവധിപേര്‍ക്ക് ജോലി ലഭിക്കും. ഖനനമേഖലയില്‍ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിര്‍ത്തിയാല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സമരത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഖനനം നിര്‍ത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അതു നടക്കില്ല. സമരം നടത്തുന്നവര്‍ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടേ. സമരം എന്തിനാണെന്ന് അറിയില്ല, ആലപ്പാട് ഇല്ലാതായി തീരുന്നുവെന്ന് ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ ആണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. സേവ് ആലപ്പാട് സമരസമിതി നടത്തുന്ന റിലേ സമരം 75ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട.

Next Story

RELATED STORIES

Share it