- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രി ന്യൂനപക്ഷ വിരുദ്ധ നിലപാട് തിരുത്തണം: അല്‍ ഹാദി അസോസിയേഷന്‍
കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി വധക്കേസുകളിലും തൃപ്പൂണിത്തുറ പീഡനകേന്ദ്രം നടത്തിപ്പുക്കാരുടെ കാര്യത്തിലും വ്യക്തമായ ഹിന്ദുത്വ നിലപാടുകളാണ് പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഡോ: ഹാദിയ കേസില്‍ ഭരണഘടനയുടെ പക്ഷത്ത് നില്‍ക്കേണ്ട സര്‍ക്കാര്‍ ആര്‍എസ്എസ് നിലപാടുകള്‍ക്ക് ഓശാന പാടുകയാണുണ്ടായത്.
വര്‍ക്കല: കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാട് തിരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അല്‍ ഹാദി അസോസിയേഷന്‍ വിലയിരുത്തി. ഇടതുപക്ഷ ഗവണ്‍മെന്റിലെ ആരോഗ്യം, മരാമത്ത് ഉള്‍പ്പടെയുള്ള വകുപ്പുകളൊക്കയും ' എ ' പ്ലസ് നിലവാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന് ' ഡി ' ഗ്രേഡില്‍ പോലും എത്താന്‍ സാധിച്ചിട്ടില്ല. എല്ലാം ശരിയാകുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് ഇടതുപക്ഷത്തെ ഭരണത്തിലേറാന്‍ സഹായിച്ച ന്യൂനപക്ഷ സമുദായാംഗങ്ങളെ പിന്നീട് വൈരാഗ്യബുദ്ധിയോടെയാണ് ആഭ്യന്തര വകുപ്പ് നോക്കിക്കണ്ടത്.
ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുത്ത മുഖ്യമന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള സമുദായങ്ങളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി വധക്കേസുകളിലും തൃപ്പൂണിത്തുറ പീഡനകേന്ദ്രം നടത്തിപ്പുക്കാരുടെ കാര്യത്തിലും വ്യക്തമായ ഹിന്ദുത്വ നിലപാടുകളാണ് പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഡോ: ഹാദിയ കേസില്‍ ഭരണഘടനയുടെ പക്ഷത്ത് നില്‍ക്കേണ്ട സര്‍ക്കാര്‍ ആര്‍എസ്എസ് നിലപിടുകള്‍ക്ക് ഓശാന പാടുകയാണുണ്ടായത്.
മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി തുടരുന്ന ശശികലയുള്‍പ്പടെയുളളവരെ തൊടാന്‍ മടിച്ച പോലിസ്, ഷംസുദ്ദീന്‍ പാലത്തിനെയും പീസ് സ്‌കൂള്‍ ഡയറക്ടര്‍ എം എം അക്ബറിനെയും അറസ്റ്റ് ചെയ്യാന്‍ കാണിച്ച അമിതാവേശം എളുപ്പം വിസ്മരിക്കാന്‍ സാധിക്കുന്നതല്ല. മുഖ്യമന്ത്രിയുടെ ഉപദേശക വൃന്ദത്തില്‍ ഉള്‍പ്പടെയുള്ള പലരും മുസ്‌ലിം വിരുദ്ധ നിലപാടുകളില്‍ കുപ്രസിദ്ധി നേടിയവരാണ്.
അതുകൊണ്ട് ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും നേതൃത്വങ്ങള്‍ അടിയന്തിരമായ തെറ്റു തിരുത്തല്‍ നടപടികളിലേക്ക് തിരിയുകയും മുഖ്യമന്ത്രിയുടെ ജനവിരുദ്ധ നിലപാടുകള്‍ തിരുത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തില്ലെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെതിനെക്കാള്‍ ഭീകരമായ തിരിച്ചടിയായിരിക്കും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നും അല്‍ ഹാദി അസോസിയേഷന്‍ ഓര്‍മിപ്പിച്ചു.
അല്‍ ഹാദി അസോസിയേഷന്‍ ഈദ് മിലന്‍ സംഗമം വര്‍ക്കല കാപ്പില്‍ വെച്ച് നടന്നു. പ്രസിഡന്റ് എസ് അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ കെ സൈനുദ്ദീന്‍ ബാഖവി സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നാഇബ് ഖാളി എ ആബിദ് മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു. പാനിപ്ര ഇബ്രാഹിം ബാഖവി, എസ് അര്‍ഷദ് ഖാസിമി, മാഹീന്‍ ഹസ്രത്ത്, നുജുമുദ്ദീന്‍ ഹാദി, ഷഫീര്‍ മൗലവി പാച്ചല്ലൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
യോഗത്തില്‍ 2019-20 വര്‍ഷത്തിലേക്കുളള സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കരമന അഷ്‌റഫ് മൗലവി(പ്രസിഡന്റ്), പാനിപ്ര ഇബ്രാഹിം ബാഖവി, മാഹീന്‍ ഹസ്രത്ത്(വൈസ് പ്രസിഡന്റുമാര്‍), കെ കെ സൈനുദ്ദീന്‍ ബാഖവി(ജനറല്‍ സെക്രട്ടറി), എസ് അര്‍ഷദ് ഖാസിമി(ഖജാഞ്ചി), നുജുമുദ്ദീന്‍ ഹാദി, അബ്ദുല്‍ ഹാദി മൗലവി((ജോയിന്റ് സെക്രട്ടറിമാര്‍).
ആബിദ് മൗലവി അല്‍ ഹാദി, കടക്കല്‍ യൂസുഫ് ഹാദി, അബ്ദുല്ലാഹ് ഹാദി ആലുവ, ഇല്യാസ് മൗലവി ഓച്ചിറ, സിറാജുദ്ദീന്‍ ബാഖവി കുറുഞ്ചിലക്കാട്, അബ്ദുസ്സലീം മൗലവി പള്ളിക്കല്‍, അല്‍ അമീന്‍ മൗലവി പത്തനംതിട്ട, ഷഫീര്‍ മൗലവി പാച്ചല്ലൂര്‍, ഷഫീര്‍ മൗലവി പുന്നോട്, അര്‍ഷദ് മുഹമ്മദ് നദ് വി, നാസിമുദ്ദീന്‍ മൗലവി, അബൂസ്വാലിഹ് മൗലവി, അഫ്‌സല്‍ മൗലവി, നസറുല്ലാഹ് മൗലവി എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















