യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമം; എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമം; എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷത്തിലെത്തിയതോടെ പോലിസ് മൂന്ന് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പോലിസുമായുള്ള സംഘര്‍ഷത്തില്‍ അരുവിക്കര മണ്ഡലം പ്രസിഡന്റ് അതുല്‍(22) ന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് രീതി അവസാനിപ്പിച്ച് യൂനിവേഴ്‌സിറ്റി കോളജില്‍ യൂനിറ്റ് രൂപീകരിച്ചതായും എഐഎസ്എഫ് അറിയിച്ചു. എസ്എഫ്‌ഐക്കെതിരേ രംഗത്തെത്തിയ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് യൂനിറ്റ് രൂപീകരിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top