Kerala

ഷാര്‍ജയിലേക്ക് കണ്ണൂരില്‍നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസുകള്‍

ഷാര്‍ജയിലേക്ക് കണ്ണൂരില്‍നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസുകള്‍
X

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് നാളെയും മറ്റന്നാളും ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തും. 12 ദിവസമായി ഈ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നില്ല. രാത്രി 9.30ന് പുറപ്പെട്ട് പ്രാദേശിക സമയം 12.05 ഷാര്‍ജയില്‍ എത്തുംവിധമാണ് സമയക്രമം. 14, 15 തീയതികളില്‍ ഷാര്‍ജയില്‍നിന്ന് കണ്ണൂരിലേക്കും സര്‍വീസുണ്ട്.

പ്രാദേശിക സമയം പുലര്‍ച്ചെ 3ന് പുറപ്പെട്ട് രാവിലെ 6.50ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്ന് ഇന്നലെ 13 രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത് സര്‍വീസ് മാത്രമാണ് രാജ്യാന്തര റൂട്ടിലുള്ളത്.



Next Story

RELATED STORIES

Share it