Kerala

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരെന്ന് കോടിയേരി

ഐ ഗ്രൂപ്പിന്റെ ചരടുവലിക്കുന്ന കെ സി വേണുഗോപാലിന്റെ നേതൃത്തിലുള്ള ഇടപെടലാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്. ടി സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടികൂടുകയായിരുന്നു.

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരെന്ന് കോടിയേരി
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം കേരളത്തിലെ കോണ്‍ഗ്രസില്‍ മൂര്‍ച്ഛിച്ച ഗ്രൂപ്പുപോരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഐ ഗ്രൂപ്പിന്റെ ചരടുവലിക്കുന്ന കെ സി വേണുഗോപാലിന്റെ നേതൃത്തിലുള്ള ഇടപെടലാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്. ടി സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടികൂടുകയായിരുന്നു.

സിദ്ദീഖ് സ്ഥാനാര്‍ഥിയാവുന്നതില്‍ ഐ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. അവര്‍ രഹസ്യയോഗം ചേര്‍ന്ന് പല മണ്ഡലങ്ങളിലും എതിര്‍പ്രചാരണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടേയ്ക്ക് സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ചത്. ഇത് ഉമ്മന്‍ചാണ്ടിക്കേറ്റ കനത്തപ്രഹരമാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷം ഒരുതരത്തിലും ഭയപ്പെടുന്നില്ല. നല്ല ആത്മവിശ്വാസത്തില്‍തന്നെയാണ് ഇടത് സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുള്ളത്. രണ്ടുമണ്ഡലങ്ങളില്‍ രാഹുല്‍ മല്‍സരിക്കുന്നുവെന്നതുതന്നെ കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്.

വയനാട്ടിലും അമേത്തിയിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ ഏത് മണ്ഡലത്തിലെ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുമെന്ന് രാഹുലും കോണ്‍ഗ്രസും വ്യക്തമാക്കണം. രാഹുല്‍ വയനാട്ടില്‍ പരാജയപ്പെട്ടാല്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയും രാഷ്ട്രീയ അന്ത്യമാവും. അതിനാല്‍, അവര്‍ എണ്ണയിട്ട യന്ത്രംപോലെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കും. ഇത് ശേഷിക്കുന്ന 19 സീറ്റില്‍ വിജയം നേടാന്‍ ഇടതുമുന്നണിക്ക് അവസരമാവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19,000 വോട്ടിന്റെ വ്യത്യാസം മാത്രമേ വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ളൂവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it