Kerala

പൗരത്വ പ്രക്ഷോഭം: പെരിന്തല്‍മണ്ണയില്‍ അഭിഭാഷകശൃംഖല

പെരിന്തല്‍മണ്ണ കോടതി പരിസരത്താണ് അഭിഭാഷക പ്രതിഷേധ ശൃംഖല തീര്‍ത്തത്. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുക്കുകയും ചെയതു.

പൗരത്വ പ്രക്ഷോഭം: പെരിന്തല്‍മണ്ണയില്‍ അഭിഭാഷകശൃംഖല
X

പെരിന്തല്‍മണ്ണ: പൗരത്വഭേദഗതി നിയമത്തിനെതിരേ അഭിഭാഷകര്‍ പെരിന്തല്‍മണ്ണയില്‍ അഭിഭാഷക ശൃംഖല തീര്‍ത്തു. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. തുല്ല്യതയും, സമത്വവും, ഏകതയും ഉദ്‌ഘോഷിക്കുന്ന ഭരണഘടന മതത്തിന്റെയൊ, ജാതിയുടെയൊ, ഭാഷയുടെയൊ, ലിംഗത്തിന്റെയൊ, ദേശത്തിന്റെയൊ പേരിലുമുള്ള വിവേചനം പാടില്ല എന്ന് പറയുമ്പോള്‍ അതെല്ലാം തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ മതേതര സംസ്‌കാരത്തെ ഇല്ലാതാക്കി മത രാഷ്ട്രം രൂപീകരിക്കാന്‍ ഭരണകൂടം തന്നെ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ രൂപപ്പെടുമ്പോള്‍ അഭിഭാഷകരും പെരിന്തല്‍മണ്ണയില്‍ ആ സമരാഗ്‌നിക്കൊപ്പം കൈ കോര്‍ത്തു.

പെരിന്തല്‍മണ്ണ കോടതി പരിസരത്താണ് അഭിഭാഷക പ്രതിഷേധ ശൃംഖല തീര്‍ത്തത്. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുക്കുകയും ചെയതു. ആള്‍ ഇന്ത്യ ലോയോഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി അഡ്വ.ടി കെ സുള്‍ഫിക്കര്‍ അലി പ്രതിജ്ഞ ചെല്ലി കൊടുത്തു. അഡ്വ.കെ സുനീഷ്, ആര്‍ കവിത എന്നിവര്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it