- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്‌ആർടിസി ബസ് വെളളക്കെട്ടിൽ ഇറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി
സംഭവത്തിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ മോട്ടോർവാഹന വകുപ്പ് ജയദീപിന് നോട്ടീസ് നൽകി

കോട്ടയം: ജില്ലയിൽ കനത്ത നാശം വിതച്ച മഴയിൽ വെളളപ്പൊക്കമുണ്ടായ പൂഞ്ഞാർ ടൗണിൽ സെന്റ്.മേരീസ് പളളിയുടെ സമീപത്തെ വെളളക്കെട്ടിൽ കെഎസ്‌ആർടിസി ബസ് ഇറക്കിയ ഡ്രൈവർക്കെതിരെ കൂടുതൽ നടപടിയുണ്ടാകും. ഡ്രൈവർ ജയദീപ്.എസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുളള നടപടി ആരംഭിച്ചു.
സംഭവത്തിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ മോട്ടോർവാഹന വകുപ്പ് ജയദീപിന് നോട്ടീസ് നൽകി. 14 ദിവസങ്ങൾക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെളളക്കെട്ടിന് സമീപം നിർത്തിയ ബസ് ജയദീപ് പിന്നീട് വെളളത്തിലേക്ക് ഇറക്കുകയായിരുന്നു.
എന്നാൽ അൽപദൂരം വന്നതും ബസിലേക്ക് വെളളം കയറുന്ന സാഹചര്യമുണ്ടായതോടെ അടുത്തുളള സെന്റ്.മേരീസ് പളളിയുടെ സമീപത്തേക്ക് ബസ് അടുപ്പിച്ചു. യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ സർക്കാർ വാദം തള്ളി ഡ്രൈവറായ ജയദിപ് രംഗത്തുവന്നിരുന്നു. താൻ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തതെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം.
സംഭവം വൈറലായതോടെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ കെഎസ്‌ആർടിസി സസ്‌പെൻഡ് ചെയ്‌തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















