Kerala

കോന്നിയിൽ യുഡിഎഫിന് എതിരാളികളായി ആരുമില്ല: അടൂർ പ്രകാശ് എം.പി

കോന്നിയിൽ ഇടതുപക്ഷവും ബിജെപിയും തമ്മിൽ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മൽസരമാണ് നടക്കുന്നത്.

കോന്നിയിൽ യുഡിഎഫിന് എതിരാളികളായി ആരുമില്ല: അടൂർ പ്രകാശ് എം.പി
X

തിരുവനന്തപുരം: കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഞാനും ശശി തരൂർ എം.പിയും പറഞ്ഞതായി വ്യാജവാർത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുമ്പിലെത്തിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് എം.പി.

കോന്നിയിൽ ഇടതുപക്ഷവും ബിജെപിയും തമ്മിൽ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മൽസരമാണ് നടക്കുന്നത്. ഒന്നാം സ്ഥാനത്തിന് യുഡിഎഫിന് എതിരാളികളായി ആരുമില്ല. അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജ് വിജയിക്കുമെന്നതിൽ എനിക്കോ കോന്നിയിലെ ജനങ്ങൾക്കോ യാതൊരു സംശയവുമില്ല. അതിനായി യുഡിഎഫ് പ്രവർത്തകർ ഒരു മനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it