Kerala

വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കാട്ടിക്കുളം ഇടയൂര്‍കുന്ന് പുത്തന്‍പുരയ്ക്കല്‍ അബ്ദുള്‍ റഷീദ് (25)നെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന്‍ നമ്പൂതിരി അറസ്റ്റ് ചെയ്തത്.

വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
X

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം. പ്രതിയെ തിരുനെല്ലി പോലിസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ഇടയൂര്‍കുന്ന് പുത്തന്‍പുരയ്ക്കല്‍ അബ്ദുള്‍ റഷീദ് (25)നെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന്‍ നമ്പൂതിരി അറസ്റ്റ് ചെയ്തത്. കാട്ടിക്കുളത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന പ്രതി കടയില്‍ സാധനം വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റഷീദ് പലതവണ കുട്ടിയെ പീഡിപ്പിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ അധികാരികളെ അറിയിച്ചു. കേസെടുത്ത തിരുനെല്ലി പോലീസാണ് പിന്നീട് എസ്എംഎസിന് കൈമാറിയത്.

Next Story

RELATED STORIES

Share it