Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജി ഫെബ്രുവരി അവസാന വാരത്തിലേക്ക് മാറ്റി

കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷക രഞ്ജിത റോഹ്തഗി സുപ്രീം കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കിയിരിരുന്നു.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജി ഫെബ്രുവരി അവസാന വാരത്തിലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി ഫെബ്രുവരി അവസാന വാരത്തിലേക്ക് മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷക രഞ്ജിത റോഹ്തഗി സുപ്രീം കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കിയിരിരുന്നു. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോഹ്ത്തഗിക്ക് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിവെച്ചത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം കഴിഞ്ഞ മാസം സുപ്രിംകോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുന്നതിനാല്‍ നോട്ടീസിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

Next Story

RELATED STORIES

Share it