നടി ആക്രമിക്കപ്പെട്ട സംഭവം: ആരെക്കുറിച്ച് എന്തും പറയാമെന്ന് പി സി ജോര്‍ജ് കരുതരുതെന്ന് ഹൈക്കോടതി
ഇരയാക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം വീട്ടുകാരെക്കുറിച്ചും ഹരജിക്കാരന്‍ മോശം പരാമര്‍ശം നടത്തുമോയെന്നും കോടതി ചോദിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തില്‍ ഇരയാക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുതെന്ന് കോടതി പി സി ജോര്‍ജിനെ താക്കീതു ചെയ്തു.സ്വന്തം വീട്ടുകാരെക്കുറിച്ചും ഹരജിക്കാരന്‍ മോശം പരാമര്‍ശം നടത്തുമോയെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആരാഞ്ഞു.പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി . പീഡന കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ നെടുമ്പാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടാണ് പി സി ജോര്‍ജ് കോടതിയെ സമീപിച്ചത്. അതെ സമയം ഇരയെ കക്ഷിയാക്കി പേര് പരാമര്‍ശിച്ചു ഹരജി നല്‍കിയ പി സി ജോര്‍ജിന്റെ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവും ആണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയില്‍ ബോധിപ്പിച്ചു.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT