നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വിധി ഇന്ന്
അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.
തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കുമെതിരേ നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ അതിജീവിതയും കക്ഷിചേര്‍ന്നിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആശങ്കയുണ്ടെന്നും ദൃശ്യം ചോരുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതല്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നുമാണ് കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ വാദം.
RELATED STORIES
ഗസയില് ഇസ്രായേല് മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്...
4 Dec 2023 6:22 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT