നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലെന്ന് അതിജീവിതയോട് ഹൈക്കോടതി
കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം
BY TMY22 July 2022 8:10 AM GMT

X
TMY22 July 2022 8:10 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതീജീവിതയക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.വിചാരണക്കോടതിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു.കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുപടി.അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.അതിജീവിതയുടെ ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.കേസ് വീണ്ടും അടുത്ത മാസം ഒന്നിന് കോടതി പരിഗണിക്കും.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT