Kerala

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ദിലീപ്; ഹൈക്കോടതിയില്‍ ഹരജി നല്‍കി

അന്വേഷണ സംഘം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടു

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ദിലീപ്; ഹൈക്കോടതിയില്‍ ഹരജി നല്‍കി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കന്ന റിപോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലിപീന്റെ ആവശ്യം.കേസിന്റെ വിസ്താരം പൂര്‍ത്തിയാകാറായിരുന്നു.ഇതിനിടയിലാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.പരാതി തന്നെ കെട്ടിച്ചമച്ചതാണെന്നും കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലന്നെരിക്കെ തന്നെ കുടുക്കുന്നതിനുള്ള നീക്കമാണിതിനു പിന്നിലെന്നും ദിലീപ് ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപും കൂട്ടു പ്രതികളും നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ് തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ എട്ടാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ഒന്നാം പ്രതിയുമാണ് ദിലീപ്.

Next Story

RELATED STORIES

Share it