Kerala

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച്

ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ വേഗത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടപടികള്‍ തുടങ്ങി.കേസിന്റെ തുടരന്വേഷണം ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഇന്നലെ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച്
X

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കൂടതല്‍ വേഗത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം.കേസിന്റെ തുടരന്വേഷണം ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഇന്നലെ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്.മെയ് 30 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കേസ് റദ്ദാക്കുകയോ അതല്ലെങ്കില്‍ അന്വേഷണം സിബി ഐക്ക് കൈമാറുകയോ ചെയ്യണമെന്നായിരുന്നു കോടതിയില്‍ ദിലീപ് വാദിച്ചത്.എന്നാല്‍ ഈ വാദമെല്ലാം കോടതി തള്ളുകയായിരുന്നു.

കേസില്‍ ഇന്നലെ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെയും വരും ദിവസം അന്വേഷം സംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.ഇതിനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന.നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്.നേരത്തെ കീഴ്‌ക്കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.കേസില്‍ സുനി ഒഴികെയുള്ള പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയെ ഇയാള്‍ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it