ജോജു ജോര്ജ്ജിന്റെ കാര് തകര്ത്ത സംഭവം:ടോണി ചമ്മണി അടക്കമുള്ള കോണ്ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില് കോടതി നാളെ വിധി പറയും
ആറ് നേതാക്കളുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്

കൊച്ചി: ഇന്ധന വിലവര്ധനവിനെതിരെ കോണ്ഗ്രസ് എറണാകുളം വൈറ്റിലയില് നടത്തിയ വഴി തടയല് സമരത്തിനിടയില് നടന് ജോജു ജോര്ജിന്റെ കാര് തല്ലിത്തകര്ത്ത കേസില് കോണ്ഗ്രസ് പ്രവര്ത്തകരായ മുന് കൊച്ചി മേയര് ടോണി ചമ്മിണി ഉള്പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില് കോടതി നാളെ വിധി പറയും.
ടോണി ചമ്മിണി ഉള്പ്പെടെ ആറ് നേതാക്കളുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.കാറിന്റെ ചില്ല് മാറ്റുന്നതിനുള്പ്പെടെ അറ്റകുറ്റപ്പണിക്ക് ചിലവ് വരുന്ന തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന് വാദിച്ചു.
എന്നാല് കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. കാന്സര് രോഗിക്ക് വേണ്ടിയാണ് ഹൈവേ ഉപരോധത്തെ എതിര്ത്തതെന്ന ജോജുവിന്റെ മൊഴി കള്ളമെന്ന് പ്രതിഭാഗവും വാദിച്ചു. സിനിമാ സംബന്ധമായ യാത്രക്കിടെ തന്റെ വാഹനം തടഞ്ഞപ്പോള് ജോജു പ്രതിഷധിക്കുകയായിരുന്നുവെന്നാണ് പോലിസ് അന്വേഷണത്തില് കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതികള് ചൂണ്ടിക്കാട്ടി.
RELATED STORIES
യുപിയില് മകന്റെ അന്യായ കസ്റ്റഡിയെ എതിര്ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില് അലര്ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം; കര്ണാടകയില്...
15 May 2022 6:02 AM GMTയുഎസില് കറുത്ത വര്ഗക്കാര്ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMTസംസ്ഥാനത്ത് ഈ വര്ഷം മിന്നല് പ്രളയം; മേഘവിസ്ഫോടനത്തിനും...
15 May 2022 3:12 AM GMT