Kerala

മന്ത്രി എം എം മണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: എംജി സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

സര്‍വകലാശാലയിലെ അസി. സെക്ഷന്‍ ഓഫിസര്‍ എ പി അനില്‍കുമാറിനെയാണ് സര്‍കലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് സസ്പന്‍ഡ് ചെയ്തത്.

മന്ത്രി എം എം മണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: എംജി സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍
X

കോട്ടയം: സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനെച്ചൊല്ലി മന്ത്രി എം എം മണിക്കും എംഎല്‍എയ്ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എംജി സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍. സര്‍വകലാശാലയിലെ അസി. സെക്ഷന്‍ ഓഫിസര്‍ എ പി അനില്‍കുമാറിനെയാണ് സര്‍കലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് സസ്പന്‍ഡ് ചെയ്തത്.

വൈപ്പിനിലെ സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കെതിരെ മന്ത്രിയെയും എംഎല്‍എയും അധിക്ഷേപിക്കുന്ന രീതിയില്‍ ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി. തുടര്‍ന്ന് എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് ഇതു സംബന്ധിച്ചുള്ള പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാല ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it