Kerala

പോലിസിനെ വെട്ടിച്ച് മൂന്നു തവണ കൊവിഡ് സെന്ററില്‍ നിന്നും രക്ഷപെട്ട ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍

കോലഞ്ചേരിയിലെ കോളജ് ഗ്രൗണ്ടിന് സമീപത്ത് നിന്നുമാണ് പുത്തന്‍ കുരിശ് പോലിസ് സാഹസികമായി പിടികൂടിയത്. ഇയാള്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്‍രെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കൊവിഡ് രോഗിയായതിനാല്‍ പിടികൂടിയ എസ്‌ഐ ഉള്‍പ്പെടെ മൂന്നു ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി.

പോലിസിനെ വെട്ടിച്ച് മൂന്നു തവണ കൊവിഡ് സെന്ററില്‍ നിന്നും രക്ഷപെട്ട ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍
X

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവ് വടയമ്പാടി ചെമ്മല കോളനി സുരേഷ് (ഡ്രാക്കുള സുരേഷ് 30 ) വീണ്ടും പോലിസ് പിടിയിലായി. കോലഞ്ചേരിയിലെ കോളജ് ഗ്രൗണ്ടിന് സമീപത്ത് നിന്നുമാണ് പുത്തന്‍ കുരിശ് പോലിസ് സാഹസികമായി പിടികൂടിയത്. ഇയാള്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്‍രെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കൊവിഡ് രോഗിയായതിനാല്‍ പിടികൂടിയ എസ്‌ഐ ഉള്‍പ്പെടെ മൂന്നു ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. ഇരുപതോളം മോഷണ കേസുകളിലെ പ്രതിയാണ് സുരേഷെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ മാസം 22ന് പെരുമ്പാവൂരില്‍ നിന്നാണ് കളവ് കേസില്‍ സുരേഷ് ആദ്യം പോലിസ് പിടിയിലായത് പിറ്റേ ദിവസം അങ്കമാലി കറുകുറ്റി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ എത്തിച്ചിരുന്നു. പ്രതിയുടെ വിലങ്ങഴിക്കുന്ന സമയം പോലീസിനെ തള്ളി വീഴ്ത്തി ഓടി പ്രതിരക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസം വെങ്ങോല, തേക്കമല ഭാഗത്ത് വാടക വീട്ടില്‍ നിന്നും സുരേഷിനെ പോലിസ് പിടികൂടി വീണ്ടും ഫസ്റ്റ് ലൈന്‍ സെന്ററില്‍ എത്തിച്ചു. 25ന് രാത്രിയില്‍ ഫസ്റ്റ് ലൈന്‍ സെന്ററിന്റെ വാതില്‍ പൊളിച്ച് വിണ്ടും രക്ഷപ്പെട്ടു. 26ന് രാത്രിയില്‍ ജയില്‍ വാര്‍ഡന്‍മാര്‍ തന്നെ പ്രതിയെ പിടികൂടി സെന്ററിലെത്തിച്ചു. ഈ സമയം പ്രതിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അതോടെ 30 ന് സുരേഷിനെ കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ദിവസം വീണ്ടും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് വീണ്ടും അറസ്റ്റിലായത്.

Next Story

RELATED STORIES

Share it