Kerala

തിരൂര്‍ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒമ്പതു വയസ്സുകാരന്‍ മരിച്ചു

ബുധനാഴ്ച പുലര്‍ച്ചെ തിരൂര്‍ക്കാട് വെച്ചാണ് അപകടം. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാറ് അപകടത്തില്‍ പെട്ടത്.

തിരൂര്‍ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒമ്പതു വയസ്സുകാരന്‍ മരിച്ചു
X

പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് വയസ്സുകാരന്‍ മരിച്ചു. പാലക്കാട് പുതുനഗരം സ്വദേശി അബൂതാഹിറിന്റെ മകന്‍ ആദില്‍(9) ആണ് മരിച്ചത്. രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ക്ക് പരിക്കേറ്റു. മരിച്ച ആദിലിന്റെ പിതാവ് അബൂതാഹിര്‍(40), ബന്ധുക്കളായ പുതുനഗരം മേലേക്കാട് വീട്ടില്‍ ഷാജഹാന്റെ മക്കളായ ദില്‍ഷാന(13), നൈഷാന(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ തിരൂര്‍ക്കാട് വെച്ചാണ് അപകടം. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാറ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ മൗലാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Next Story

RELATED STORIES

Share it