സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍
കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയില്‍ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്.
കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയില്‍ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്.
സംശയം തോന്നി പരിശോധിച്ച യുവതി ഫോണില്‍ കാമറ ഓണായിരിക്കുന്നത് കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഈ സമയം ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ കയ്യോടെ പിടികൂടി. വിവരം പോലിസില്‍ അറിയിച്ചതോടെ സ്ഥലത്തെത്തി പോലിസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു.
റിജേഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒട്ടേറെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനക്ക് അയച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT