എയര്‍ഹോളില്‍ മൊബൈല്‍ കാമറവച്ച് ദമ്പതികളുടെ സ്വകാര്യദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
വയനാട് കല്‍പറ്റ വൈത്തിരി സ്വദേശി ഹരീഷ് കുമാര്‍(25) നെ യാണ് ചേരാനെല്ലൂര്‍ എസ്‌ഐ രൂപേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. എറണാകുളം സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്.

കൊച്ചി: വാടകവീട്ടിലെ കിടപ്പുമുറിയുടെ എയര്‍ഹോളില്‍ മൊബൈല്‍ ഫോണ്‍ കാമറ സെറ്റ് ചെയ്ത് ദമ്പതികളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി അറസ്റ്റില്‍. വയനാട് കല്‍പറ്റ വൈത്തിരി സ്വദേശി ഹരീഷ് കുമാര്‍(25) നെ യാണ് ചേരാനെല്ലൂര്‍ എസ്‌ഐ രൂപേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. എറണാകുളം സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്.
ഇടപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ മകന്റെ ചികില്‍സയ്ക്കായി പോവുന്നതിന്റെ ഭാഗമായാണ് ദമ്പതികള്‍ ചേരാനെല്ലൂര്‍ പള്ളിക്കവലയ്ക്ക് സമീപമുളള ഒരു ബില്‍ഡിങ്ങിലെ വാടകവീട്ടില്‍ താമസിച്ചത്. ഈ വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള തൊട്ടടുത്ത ബില്‍ഡിങ്ങിലെ കിടപ്പുമുറിയുടെ എയര്‍ ഹോളില്‍ ഹരീഷ്‌കുമാര്‍ ആധുനിക രീതിയിലുള്ള മൊബൈല്‍ ഫോണിന്റെ കാമറ ഓട്ടോമാറ്റിക് മോഡില്‍ ഇട്ട്് രഹസ്യമായി ഓണ്‍ ചെയ്ത് വച്ചിരിക്കുകയായിരുന്നു.
പ്രതി ഓടിപ്പോവുന്നത് കണ്ട് സംശയം തോന്നിയ ഇവര്‍ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി നടത്തിയ പരിശോധനയക്ക് ശേഷം പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. സീനിയര്‍ സിപിഒ റെജി, ഷൂക്കൂര്‍, സിപിഒമാരായ വിശാല്‍, പ്രശാന്ത്, അനീഷ് എന്നിവരും പ്രതിയെ പിടിക്കാന്‍ നേതൃത്വം നല്‍കി. പ്രതിയോ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMT