ഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: ഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്. ആറന്മുള സ്റ്റേഷനിലെ സിപിഒ ഉമേഷിനാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. ഫോട്ടോ ഫേസ്ബുക്കിലിട്ട് അഭിവാദ്യമര്‍പ്പിച്ചത് ഗുരുതര അച്ചടക്ക ലംഘനവും കൃത്യവിലോപമെന്ന് പത്തനംതിട്ട ഡിവൈഎസ്പി പറഞ്ഞു.ഡിജിപിയുടെ മുന്‍ സര്‍ക്കുലറിന് വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തിയാണന്നാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പോലിസ് സേനയ്ക്ക് തന്നെ കളങ്കം വരുത്തിയ സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് സര്‍ക്കലുര്‍ നോട്ടീസിലൂടെ അറിയിച്ചു.
ഗ്രോവാസുവിനെ സ്വീകരിക്കാനെത്തി എന്ന് പറയുന്നത് തികച്ചും വാസ്തവ വിരുദ്ധമാണ്. കോഴിക്കോട് തന്റെ വീടാണ്. ജില്ലാ ജയിലിന് മുന്നില്‍ താന്‍ എത്തിയിട്ടില്ലെന്നും അഭിവാദ്യം അര്‍പ്പിച്ചിട്ടില്ലന്നെും ഉമേഷ് വിശദീകരണ കത്തില്‍ പറഞ്ഞു. അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് ശരിയാണ്. കോടതി വെറുതെ വിട്ട ആള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചതില്‍ എന്ത് തെറ്റെന്ന് പോലിസുകാരന്‍ കത്തില്‍ ചോദിച്ചു.
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT