Kerala

കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തെ വിമര്‍ശിച്ച് മന്ത്രി എ കെ ബാലന്‍

സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയിലെന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ട. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ല.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തെ വിമര്‍ശിച്ച് മന്ത്രി എ കെ ബാലന്‍
X

പാലക്കാട്: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ പ്രതിപക്ഷ നീക്കത്തിനെതിരേ നിയമമന്ത്രി എ കെ ബാലന്‍. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയിലെന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ട. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ല.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ല. ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സര്‍ക്കാരും ഭരണഘടനാപരമായി തന്നെ ഗവര്‍ണറും കടമകള്‍ നിര്‍വഹിക്കും. അതില്‍ ഏതെങ്കിലും ഒരുഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അത് ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാവുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it