Kerala

96ാം വയസ്സിലെ റാങ്കുകാരി കാര്‍ത്ത്യായനി അമ്മ ഇനി ഗുഡ്‌വില്‍ അംബാസിഡര്‍

രണ്ടുവര്‍ഷം മുമ്പ് ഇളയമകള്‍ അമ്മിണിയമ്മ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചതോടെയാണ് പഠിക്കാനുള്ള മോഹം കാര്‍ത്ത്യായനിയമ്മക്കു തുടങ്ങിയത്

96ാം വയസ്സിലെ റാങ്കുകാരി കാര്‍ത്ത്യായനി അമ്മ ഇനി ഗുഡ്‌വില്‍ അംബാസിഡര്‍
X
കോഴിക്കോട്: സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 96ാം വയസ്സില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായിനി അമ്മ ഇനി ഗുഡ് വില്‍ അംബാസിഡര്‍. 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങിന്റെ ഗുഡ്‌വില്‍ അംബാസിഡറായാണ് കാര്‍ത്ത്യായിനി അമ്മ തിരഞ്ഞെടുക്കപ്പെട്ടത്. ഇതുവഴി വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിങ് ലക്ഷ്യമിടുന്നത്. കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം നേരത്തേ കാര്‍ത്ത്യായിനി അമ്മയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേണലുകളില്‍ പ്രസിദ്ധീകരിക്കാനുളള നടപടിയും പുരോഗമിക്കുന്നുണ്ട്. ഇതില്‍ കാര്‍ത്ത്യായിനി അമ്മയുടെ പേരും ഉള്‍പ്പെടുത്തും.

രണ്ടുവര്‍ഷം മുമ്പ് ഇളയമകള്‍ അമ്മിണിയമ്മ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചതോടെയാണ് പഠിക്കാനുള്ള മോഹം കാര്‍ത്ത്യായനിയമ്മക്കു തുടങ്ങിയത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ ആളും കാര്‍ത്ത്യായനിയമ്മയായിരുന്നു. നാലാം ക്ലാസ് തുല്യതാ പരീക്ഷക്ക് മുന്നോടിയായുള്ള അക്ഷരലക്ഷം പരീക്ഷയിലാണ് എല്ലാവരെയും ഞെട്ടിച്ച് കാര്‍ത്ത്യായനിയമ്മ താരമായത്. ഇതിനു മുമ്പ് സ്‌കൂളില്‍ പോയിട്ടില്ലാത്ത കാര്‍ത്ത്യായനിയമ്മയ്ക്ക് പത്താക്ലാസ് പരീക്ഷ പാസാവണമെന്നാണ് ആഗ്രഹം. അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ചതിന് പുറകെ കംപ്യൂട്ടര്‍ പഠിക്കാനും ആഗ്രഹം പ്രകടിപ്പിച്ച കാര്‍ത്ത്യായനി അമ്മക്ക് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ലാപ്‌ടോപ്പ് സമ്മാനിക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it